സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Thursday, May 15, 2025 10:47 PM IST
കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഐവിന്റെ മരണകാരണം തലക്കേറ്റ പരിക്കെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തല മതിലിലോ മറ്റോ ഇടിച്ചു.ശരീരത്തിൽ മറ്റു പരുക്കുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ്ഐ വിനയ്കുമാർ, കോൺസ്റ്റബിൾ മോഹൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഐവിൻ ജിജോയെ കാറിന്റെ ബോണറ്റിൽ ഇടിച്ചിട്ട് പ്രതികൾ ഒരു കിലോമീറ്ററോളം യാത്ര ചെയ്തെന്ന് പോലീസ് പറഞ്ഞു.
രാത്രി 11 നാണ് കാലടി തോബ്ര റോഡിലാണ് ഹോട്ടൽ ഷെഫായ ഐവിൻ ജിജോയും പ്രതികളും തമ്മിൽ തർക്കം ഉണ്ടാകുന്നത്. ഇതിനിടയിലാണ് പ്രതികൾ ഐവിനെ കാർ ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവ് കാറിന്റെ ബോണറ്റിൽ അകപ്പെട്ടു.
പിന്നീട് വാഹനം നിർത്താത്തെ പ്രതികൾ ഐവിനുമായി പോകുകയായിരുന്നു. തുടർന്ന് യുവാവിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളിൽ ഒരാളെ നാട്ടുകാർ പിടികൂടിയത്.