ഇന്ത്യയുമായി ചർച്ചയ്ക്ക് തയാർ; നരേന്ദ്ര മോദിയുമായി സംസാരിക്കാമെന്ന് പാക് പ്രധാനമന്ത്രി
Friday, May 16, 2025 12:49 AM IST
ന്യൂഡൽഹി: ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം.
നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനു ശേഷവും സിന്ധൂനദീജല കരാർ മരവിപ്പിച്ച നടപടി പിൻവലിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. പാക്കിസ്ഥാന്റെ ഈ നിലപാടിനോടുള്ള ഇന്ത്യയുടെ പ്രതികരണം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.