തൃ​ശൂ​ര്‍: പെ​ർ​മി​റ്റി​ല്ലാ​തെ ഓ​ടി​യ എ​എം​വി​ഐ​യു​ടെ സ​ഹോ​ദ​ര​ന്‍റെ ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​മാ​ണ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ൽ ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​ജെ. ഷോ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ സി.​ജെ. റി​ജോ​യു​ടെ ബ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ബ​സ് പി​ടി​കൂ​ടി​യ​ത്. 20 യാ​ത്ര​ക്കാ​രെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ ക​യ​റ്റി വി​ട്ടു. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്തം​ബ​ർ മു​ത​ൽ ബ​സി​ന് പെ​ർ​മി​റ്റി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. പെ​ര്‍​മി​റ്റി​ല്ലാ​തെ​യാ​ണ് ബ​സ് ഇ​തു​വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

തൃ​ശൂ​ർ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എം​വി​ഐ പി.​വി. ബി​ജു, എ​എം​വി​ഐ കെ. ​വി​പി​ൻ എ​ന്നി​വ​രാ​ണ് ബ​സ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 5.45നാ​ണ് ബ​സ് യാ​ത്ര ആ​രം​ഭി​ച്ച​ത്. ഇ​തി​നി​ടെ തൃ​ശൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ബ​സ് ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​ത്.