മദ്യലഹരിയിൽ കൊച്ചുമകൻ മുത്തശിയെ ക്രൂരമായി മർദിച്ചതായി പരാതി
Friday, May 16, 2025 5:23 AM IST
കണ്ണൂർ: മദ്യലഹരിയിൽ കൊച്ചുമകൻ മുത്തശിയെ ക്രൂരമായി മർദിച്ചതായി പരാതി. പയ്യന്നൂർ കണ്ടങ്കാളി സ്വദേശി കാർത്ത്യായനി(88)ക്ക് നേരെയാണ് മർദനം ഉണ്ടായത്. സംഭവത്തിൽ കൊച്ചുമകൻ റിജുവിനെതിരെ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹോം നേഴ്സ് അമ്മിണി രാമചന്ദ്രന്റെ പരാതിയിലാണ് പയ്യന്നുർ പോലീസ് റിജുവിനെതിരെ കേസെടുത്തിരിക്കുന്നത്. മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം.
മദ്യലഹരിയിലെത്തിയ റിജു മുത്തശിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. കാർത്യായനി പരിയാരം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.