തുടർഭരണത്തിനു സാധ്യതയുണ്ട്; കേരളമാണെന്ന് ഗര്‍ജിച്ചിട്ട് കാര്യമില്ല, ജനവിശ്വാസമര്‍പ്പിച്ചു പ്രവര്‍ത്തിക്കണമെന്ന് ജി. സുധാകരൻ
Friday, May 16, 2025 2:33 PM IST
ചേര്‍ത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്നും അതിനായി നാമം ജപിച്ചാല്‍ പോരെന്നും മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. ഇതിനായി ജനവിശ്വാസമര്‍പ്പിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയെ ചെറുത്ത് മതേതരത്വം സംരക്ഷിക്കാനും തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശസംരക്ഷണത്തിന് ഇടതുപക്ഷം നിര്‍ണായകമാണ്. ഇത് കേരളം ആണെന്ന് ഗര്‍ജിച്ചിട്ട് കാര്യമില്ല.
ജനങ്ങള്‍ക്കിടയില്‍ വിനീതരാകണം. പലകാര്യങ്ങളിലും സ്വയം വിമര്‍ശനം നടത്തി ജനപിന്തുണ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും സുധാകരന് പറഞ്ഞു.
ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സംസ്ഥാനത്ത് ഐക്യമുന്നണി സര്‍ക്കാര്‍ പിരിഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നു. പിന്നീട് പാര്‍ട്ടി തന്നെ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ട്. സഹോദരർ തമ്മിലുള്ള പോര് ഒരു പോരല്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.