തിരുവനന്തപുരത്തെ സ്മാര്ട്ട് റോഡുകളുടെ ഉദ്ഘാടനം; മുഖ്യമന്ത്രി വന്നില്ല
Friday, May 16, 2025 6:16 PM IST
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്ട്ട് റോഡുകളുടെ ഉദ്ഘാടന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് റോഡുകൾ ഉദ്ഘാടനം ചെയ്തത്.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായും വിവരമുണ്ട്.
സംസ്ഥാനത്ത് ആകെ നവീകരിച്ച 50 റോഡുകൾക്ക് ഒപ്പമാണ് തലസ്ഥാന നഗരത്തിലെ റോഡുകളും ഉദ്ഘാടനം ചെയ്തത്.