ഇംഗ്ലണ്ട് പര്യടനം: ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; കരുണും ഇഷാനും സര്‍ഫറാസും ടീമില്‍
Friday, May 16, 2025 9:35 PM IST
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരന് നയിക്കുന്ന ടീമില്‍ കരുണ്‍ നായര്‍, ഇഷാന് കിഷന്, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍, ഋതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന് തുടങ്ങിയവരെല്ലാം ഇടംനേടിയിട്ടുണ്ട്.
ധ്രുവ് ജുറെലാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് ടീം കളിക്കുക. മേയ് 30നും ജൂണ്‍ ആറിനുമാണ് മത്സരങ്ങള്‍. രോഹിത്തും വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പര്യടനത്തിലെ പ്രകടനം യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള അവസരമാകും.
ജൂണ്‍ ആറിന് തുടങ്ങുന്ന രണ്ടാം മത്സരത്തിനു മുമ്പ് ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും എ ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ സീസണുകളില്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാനും ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണിത്.
ടീം: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കരുൺ നായർ, ധ്രുവ് ജുറെൽ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊടിയൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, റുതുരാജ് ഗെയ്ക്വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ.