തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​രി​ൽ ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ബെ​യ്‍​ലി​ൻ ദാ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് പ​ന്ത്ര​ണ്ടാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക.

ബോ​ധ​പൂ​ർ​വം മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഓ​ഫീ​സി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട​പ്പോ​ൾ സം​ഭ​വി​ച്ചു പോ​യെ​ന്നു​മു​ള്ള വാ​ദ​മാ​യി​രി​ക്കും കോ​ട​തി​യി​ൽ പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ക്കു​ക.

അ​തേ​സ​മ​യം ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ക്കാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ തീ​രു​മാ​നം. 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി പൂ​ജ​പ്പു​ര ജ​യി​ലി​ലാ​ണ്. സം​ഭ​വ​ത്തി​ൽ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ശാ​മി​ലി ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു.