ജമ്മു കാഷ്മീരില്‍ ഭീകരബന്ധമുള്ള രണ്ട് പേര് പിടിയില്‍
Monday, May 19, 2025 8:35 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരബന്ധമുള്ള രണ്ട് പേര് പിടിയില്‍. സിആര്‍പിഎഫും സൈന്യവും സംയുക്ത ഓപ്പറേഷനില്‍ ഡികെ പോറ മേഖലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്.
രണ്ട് പിസ്റ്റളുകളും നാല് ഗ്രനേഡുമടക്കമുള്ള ആയുധശേഖരം ഇവരില്‍നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.