പാ​ല​ക്കാ​ട് : ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​യ വ​യോ​ധി​ക​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ന് അ​ടു​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്ന ഗു​ഡ്സ് തീ​വ​ണ്ടി​ക്ക് മു​ന്നി​ലേ​ക്കാ​ണ് വ​യോ​ധി​ക​ൻ ചാ​ടി​യ​ത്. ട്രാ​ക്കി​നു​ള്ളി​ൽ പെ​ട്ട വ​യോ​ധി​ക​ൻ ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​ത് വ​രെ ട്രാ​ക്കി​ൽ ത​ന്നെ കി​ട​ന്നു.

ട്രെ​യി​ൻ ക​ട​ന്നു പോ​യ​ശേ​ഷം എ​ഴു​ന്നേ​റ്റ് പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​ന് മാ​ന​സി​ക അ​സ്വ​സ്ഥ​ത​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. കാ​ൽ​മു​ട്ടി​ന് നി​സാ​ര​മാ​യ പ​രി​ക്കേ​റ്റ ഇ​യാ​ൾ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.