ചാവക്കാടും ദേശീയപാത 66ൽ വിള്ളൽ കണ്ടെത്തി
Wednesday, May 21, 2025 10:44 AM IST
തൃശൂർ: മലപ്പുറത്തിന് പിന്നാലെ തൃശൂർ ചാവക്കാടും ദേശീയപാത 66ൽ വിള്ളൽ കണ്ടെത്തി. നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്ത് ആണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്.
ടാറിംഗ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ കാണുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ രാത്രിയിൽ എത്തി ടാറിട്ട് വിള്ളൽ മൂടുകയായിരുന്നു.
ഇതുവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാത്ത പാലമാണ് ഇത്. കഴിഞ്ഞ മാസം ഇവിടെ നിർമാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിൻ റോഡിലേക്ക് വീണിരുന്നു. പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.