ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം; പുതിയ ടെസ്റ്റ് ക്യാപ്റ്റനെ ശനിയാഴ്ച പ്രഖ്യാപിക്കും
Wednesday, May 21, 2025 5:50 PM IST
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ ടെസ്റ്റ് ക്യാപ്റ്റനെയും ശനിയാഴ്ച പ്രഖ്യാപിക്കും. രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്.
ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, കെ.എല്‍.രാഹുല്‍ തുടങ്ങിയവരെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുക. ഫിറ്റ്നസ് പ്രശ്നങ്ങളും ഇടയ്ക്കിടെ പരിക്കേല്‍ക്കുന്നതും ബുംറയുടെ സാധ്യത കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബുംറ അഞ്ച് ടെസ്റ്റുകളിലും കളിക്കാന്‍ സാധ്യതയില്ല. ഇതിനിടെ ഗില്ലുമായി കോച്ച് ഗൗതം ഗംഭീര്‍ ചര്‍ച്ചയും നടത്തിയിരുന്നു. 25 കാരനായ ഗില്ലിനെ വൈസ് ക്യാപ്റ്റനാകുന്നത് നിലവില്‍ അദ്ദേഹത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്നുള്ള അഭിപ്രായമുണ്ട്.