മാ​ഡ്രി​ഡ്: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് കി​രീ​ടം നേ​ടി ടോ​ട്ട​നം ഹോ​ട്ട്സ്പ​ർ. ഫൈ​ന​ലി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ടോ​ട്ട​നം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ബി​ൽ​ബാ​വോ​യി​ലെ സാ​ൻ മാ​മ​സ് സ്റ്റേ​ഡി​യത്തി​ൽ ന​ട​ന്ന ക​ലാ​ശ​പോ​രി​ൽ ബ്രെ​ന്ന​ൻ ജോ​ൺ​സ​ൺ ആ​ണ് ടോ​ട്ട​ന​ത്തി​നാ​യി ഗോ​ൾ നേ​ടി​യ​ത്. 42-ാം മി​നി​റ്റി​ലാ​ണ് താ​രം വി​ജ​യ​ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

17 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ടോ​ട്ട​നം ഒ​രു കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. 2008ലാ​ണ് ടോ​ട്ട​നം ഇ​തി​ന് മു​ന്പ് കി​രീ​ടം നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ അ​ടു​ത്ത സീ​സ​ണി​ലെ യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​നു​ള്ള യോ​ഗ്യ​ത​യും ടോ​ട്ട​ന​ത്തി​ന് ല​ഭി​ച്ചു.