നാഷണല്‍ ഹെറാള്‍ഡ് കേസിൽ രേവന്ത് റെഡിയും ഡി.കെ. ശിവകുമാറും അന്വേഷണ പരിധിയില്‍
Friday, May 23, 2025 2:50 PM IST
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇഡിയുടെ അന്വേഷണ പരിധിയില്‍. ഇരുവരും യംഗ് ഇന്ത്യാ ലിമിറ്റഡിന് തുക നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ശിവകുമാര്‍ 25 ലക്ഷം രൂപ നേരിട്ടും രണ്ട് കോടി ട്രസ്റ്റ് വഴിയും നല്കി. രേവന്ത് റെഡി നിരവധി ആളുകളോട് യംഗ് ഇന്ത്യയ്ക്ക് സംഭാവന നല്കാന് ആവശ്യപ്പെട്ടു. 80 ലക്ഷം രൂപ രേവന്ത് റെഡി വഴി യംഗ് ഇന്ത്യാ ലിമിറ്റഡിലെത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഈ തുകകള്‍ 2022-ല്‍ യംഗ് ഇന്ത്യാ ലിമിറ്റഡിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ഇഡി പറയുന്നത്. തുക എങ്ങനെ ചെലവാക്കിയെന്നതില്‍ വ്യക്തത ഇല്ലെന്നും ഇഡി പറയുന്നു.