ഇന്തോറിൽ പുലി കിണറ്റിൽ വീണു; രക്ഷപ്പെടുത്തി വനംവകുപ്പ്
Friday, May 23, 2025 6:22 PM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്തോറിൽ പുലി കിണറ്റിൽ വീണു. ദറ്റോഡ ഗ്രാമത്തിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
പുലി കിണറ്റിൽ വീണ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്തി. രാലമണ്ഡൽ വന്യജീവി സങ്കേതത്തിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഉദ്യോഗസ്ഥർ കിണറ്റിലേക്ക് ഒഴിഞ്ഞ കൂട് കയറിൽ കെട്ടിയിറക്കുകയായിരുന്നു. അതിൽ കയറിയ പുലിയെ വലിച്ചു കയറ്റിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. ഒന്നര വയസ് പ്രായമുള്ള പുലിയെ ആണ് രക്ഷപ്പെടുത്തിയത്.
പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനയ്ക്കായി ഉടൻ തന്നെ ഇന്തോർ കാഴ്ചബംഗ്ലാവിലേയ്ക്ക് മാറ്റി.