ടിവി കാണുന്നതിനിടെ സഹോദരി റിമോട്ട് തട്ടിയെടുത്തു; മനംനൊന്ത് പത്തുവയസുകാരി ജീവനൊടുക്കി
Saturday, May 24, 2025 1:54 AM IST
മുംബൈ: ഇഷ്ടപ്പെട്ട ടിവി ചാനല്‍ കാണാന്‍ സഹോദരി സമ്മതിക്കാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനൊടുക്കി.
ഗഡ്ചിരോളി ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സോണാലി ആനന്ദ് നരോട്ടെയാണ് വീടിന് പിറകിലെ മരത്തില്‍ തൂങ്ങിമരിച്ചത്.
രാവിലെ എട്ടിന് സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന് സൗരഭ് (എട്ട്) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു.
തുടര്‍ന്ന് സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ സഹോദരി സന്ധ്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരി അതിന് സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ടിന്റെ ചാനല്‍ തട്ടിയെടുക്കുകയും ചെയ്തു.
ഇതില്‍ മനംനൊന്ത സോണാലി വീടിന് പിന്‍വശത്തുള്ള മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.