സാങ്കേതിക തകരാർ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
Saturday, May 31, 2025 3:08 AM IST
മസ്ക്കറ്റ്: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി.
മസ്ക്കറ്റ് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്ന് അധികൃതർ പറഞ്ഞു. 1.15 മണിക്കൂറോളം ആകാശത്ത് പറന്നതിനുശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്.
തുടർന്ന് വിമാനം മസ്ക്കറ്റിലിറക്കുകയായിരുന്നു. ഇതോടെ 200 ഓളം പേരുടെ യാത്ര പ്രതിസന്ധിയിലായതായാണ് റിപ്പോര്‍ട്ട്.