സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റൺ സെമി: സാത്വിക്ക്-ചിരാഗ് സഖ്യം ഇന്നിറങ്ങും
Saturday, May 31, 2025 9:17 AM IST
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണിലെ പുരുഷൻമാരുടെ ഡബിൾസ് വിഭാഗത്തിലെ സെമിഫൈനലിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്നിറങ്ങും. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 നാണ് മത്സരം.
വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നന്പർ സഖ്യമായ മലേഷ്യയുടെ ഗോഹ് ഷെ ഫെയ്-നൂർ ഇസ്സുദിൻ സഖ്യത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സാത്വിക്ക്-ചിരാഗ് സഖ്യം സെമിയിൽ കടന്നത്. 39 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-17, 21-15 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം വിജയിച്ചത്.
മലേഷ്യയുടെ തന്നെ ആരോൺ ചിയ-സോ വൂയി യിക് സഖ്യമാണ് സെമിയിൽ ഇന്ത്യൻ സഖ്യത്തിന്റെ എതിരാളികൾ.