പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ചീ​ര​ക്ക​ട​വ് സ്വ​ദേ​ശി മ​ല്ല​നാ​ണ് (60) മ​രി​ച്ച​ത്. ചീ​ര​ക്ക​ട​വി​ലെ വ​ന​മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് പ​ശു​വി​നെ മേ​യ്ക്കാ​ൻ പോ​യ മ​ല്ല​നെ ആ​ന തു​മ്പി​ക്കൈ​കൊ​ണ്ട് ത​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. വാ​രി​യെ​ല്ലി​നും നെ​ഞ്ചി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ല്ല​നെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.