ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചു; വയോധികൻ മരിച്ചു
Saturday, May 31, 2025 10:58 AM IST
കൊല്ലം: ഇത്തിക്കര -ആയൂര്‍ റോഡില്‍ ചെങ്കുളം പോസ്റ്റ് ഓഫീസിന് സമീപം ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാത്തന്നൂര്‍ മരക്കുളം സോണി ഭവനില്‍ സി തങ്കച്ചനാണ് (64) മരിച്ചത്.
റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയപ്പോഴാണ് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
കൊട്ടിയത്ത് നിന്ന് ആയൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.