വയനാട് കമ്പളക്കാട്ട് വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു
Saturday, May 31, 2025 12:18 PM IST
കല്പറ്റ: കമ്പളക്കാട്ട് വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് വിദ്യാര്‍ഥിനിയാണ് ദില്‍ഷാന.
പാല് വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നിൽക്കുകയായിരുന്ന ദിൽഷാനയെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴിന് കമ്പളക്കാട് സിനിമാ ഹാളിനു സമീപത്താണ് സംഭവം.
അമിത വേഗത്തിലായിരുന്നു ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ട വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്.