കൊ​ല്ലം: ച​വ​റ​യി​ൽ അ​പ്പൂ​പ്പ​ന്‍റെ വീ​ട്ടി​ല്‍ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ന്‍ വ​ന്ന നാ​ല​ര വ​യ​സു​കാ​രി വീ​ടി​നു സ​മീ​പ​ത്തെ ഓ​ട​യി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ല്‍ പാ​ല​വി​ള​യി​ല്‍​വീ​ട്ടി​ല്‍ അ​നീ​ഷി​ന്റെ​യും ര​ശ്മി​യു​ടെ​യും മ​ക​ള്‍ അ​ക്ഷി​ക(​ക​ല്യാ​ണി) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വീ​ടി​നു സ​മീ​പ​ത്തെ ഓ​ട​യു​ടെ സ്ലാ​ബി​ല്‍​ക്കൂ​ടി കൂ​ട്ടു​കാ​രു​മൊ​ത്ത് സൈ​ക്കി​ള്‍ ഉ​രു​ട്ടി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. സ്ലാ​ബി​ല്ലാ​ത്ത ഭാ​ഗ​ത്തു​വെ​ച്ച് കാ​ല്‍​വ​ഴു​തി ഓ​ട​യി​ലേ​ക്ക് വീ​ണ കു​ട്ടി ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു.

നാ‌​ട്ടു​കാ​ർ ചേ​ർ​ന്ന് ഉ‌‌​ട​നെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മൂ​ന്നൂ​റു​മീ​റ്റ​ര്‍ അ​ക​ലെ കു​ട്ടി​യെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ള്ളി​ക്ക​ല്‍ എ​ന്‍​എ​സ്എ​സ് എ​ല്‍​പി​എ​സി​ല്‍ എ​ല്‍​കെ​ജി​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച അ​ക്ഷി​ക, ഇ​ന്ന് ആ​ദ്യ​മാ​യി സ്‌​കൂ​ളി​ല്‍ പോ​കാ​നി​രി​ക്കെ​യാ​ണ് ദു​ര​ന്തം. അ​പ്പൂ​പ്പ​ന്‍റെ​യും അ​മ്മൂ​മ്മ​യു​ടെ​യും അ​ടു​ത്ത് ഒ​ന്ന​ര​മാ​സം മു​ന്പാ​ണ് അ​ക്ഷി​ക എ​ത്തി​യ​ത്.