വയനാട്ടില്‍ കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്
Monday, June 2, 2025 10:19 AM IST
വയനാട്: പൊഴുതന മേല്‍മുറിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. മേല്‍മുറി സ്വദേശി മോനി മടമനയ്ക്ക് (68) ആണ് പരിക്കേറ്റത്. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. ആനയെ കണ്ട് ഓടുന്നതിനിടെ വീണ ഇയാളെ ആന ആക്രമിക്കുകയായിരുന്നു.