ക​ണ്ണൂ​ർ: ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി‌​ടെ തി​ര​യി​ൽ​പ്പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ളെ കാ​ണാ​താ​യി. അ​ഴീ​ക്കോ​ട് മീ​ൻ​കു​ന്ന‌‌‌​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വാ​രം വ​ലി​യ​ന്നൂ​ർ വെ​ള്ളോ​റ ഹൗ​സി​ൽ പ്രി​നീ​ഷ് (27), പ​ട്ടാ​നൂ​ർ കൊ​ടോ​ളി​പ്രം അ​ന​ന്ദ നി​യ​ല​ത്തി​ൽ ഗ​ണേ​ഷ് (28) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. പാ​റ​ക്കെ​ട്ടി​ൽ നി​ന്ന് ഫോ​ട്ടോ എ​ടു​ത്ത​ശേ​ഷം ക​ട​ലി​ൽ നീ​ന്തു​ന്ന​തി​നി​ടെ ഇ​രു​വ​രും തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​ത്തു​ള്ള​വ​ർ പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രു‌​ടെ​യും ഫ‍​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന‌​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.