പാ​ല​ക്കാ​ട്: മ​ദ്യ​പി​ച്ച് വീ‌​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ മ​ക​നെ അ​ച്ഛ​ൻ വെ​ട്ടി​ക്കൊ​ന്നു. കൊ​ടു​ന്ത​ര​പ്പു​ള്ളി സ്വ​ദേ​ശി സി​ജി​ലി​നെ​യാ​ണ് അ​ച്ഛ​ൻ ശി​വ​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​പ്പ കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് കൊ​ല​പ്പെ​ട്ട സി​ജി​ൽ.

കൊ​ടു​ന്ത​ര​പ്പു​ള്ളി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 ഓ​ടെ അ​ച്ഛ​നു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ല്‍ അ​ച്ഛ​ൻ ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ സി​ജി​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​തി ശി​വ​ൻ ഒ​ളി​വി​ലാ​ണ്. പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.