ഡെറാഡൂൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ അ​സ്ഹ​ർ ത്യാ​ഗി ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​ക്ക് ശേ​ഷം മ​ണ്ടു​വാ​ല​യി​ലെ പീ​പ്പ​ൽ ചൗ​ക്കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന രോ​ഹി​ത് നേ​ഗി​യു​ടെ നേ​രെ ആ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. നേ​ഗി മു​മ്പ് ബി​ജെ​പി യു​വ​മോ​ർ​ച്ച​യു​ടെ ഡി​വി​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

നേ​ഗി​യു​ടെ സു​ഹൃ​ത്ത് അ​ഭി​ഷേ​ക് ബ​ർ​ട്ട്വാ​ളി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കൊ​ല​പാ​ത​ക​ക്കു​റ്റം ര​ജി​സ്റ്റ​ർ ചെ​യ്തു.