ഇനി ഇന്ത്യ സഖ്യത്തിനൊപ്പമില്ല; നിലപാട് വ്യക്തമാക്കി ആംആദ്മി പാർട്ടി
Wednesday, June 4, 2025 7:49 AM IST
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിനൊപ്പം ഇനി ഉണ്ടാവില്ലെന്ന് ആംആദ്മി പാർട്ടി. ഇനി ഇന്ത്യ സഖ്യവുമായി ഒരു സഹകരണത്തിനും തങ്ങളില്ലെന്നും ആംആദ്മി പാർട്ടി വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് സഖ്യം രൂപീകരിച്ചതെന്നും ഇനി ആ സഖ്യത്തിന് പ്രസക്തി ഇല്ലെന്നുമാണ് ആംആദ്മി പാർട്ടിയുമാണ് നിലപാട്. ബീഹാർ അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി തനിച്ചായിരിക്കും മത്സരിക്കുക എന്നും ആംആദ്മി പാർട്ടി നേതൃത്വം അറിയിച്ചു.