കുളത്തില്‍ വീണ് അപകടം; ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥി മരിച്ചു
Wednesday, June 4, 2025 8:59 AM IST
കണ്ണൂര്‍: കുളത്തില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥി മരിച്ചു. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ ബിഎസ്എസി നഴ്സിംഗ് വിദ്യാര്‍ഥി അഭിമന്യൂ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഹോസ്റ്റലിലേക്ക് പോകുംവഴി കഴിഞ്ഞ ദിവസം കുളത്തില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.