കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണം; ഗര്‍ഭിണിയടക്കം 12 പേര്‍ക്ക് കടിയേറ്റു
Wednesday, June 4, 2025 9:36 AM IST
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഗര്‍ഭിണി അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
ചൊവ്വാഴ്ചയാണ് സംഭവം. പുലമണ്‍, ചന്തമുക്ക്, കൊട്ടാരക്കര ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചത്.
ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ചവര്‍ക്കും കടിയേറ്റു. നായയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.