ബംഗളൂരു അപകടം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
Wednesday, June 4, 2025 8:26 PM IST
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗളൂരുവിലെ അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
അതേസമയം, ഐപിഎല്‍ വിജയാഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 11 പേര് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ബിസിസിഐ രംഗത്തെത്തി.
ഇത്തരത്തില്‍ വലിയ രീതിയില്‍ വിജയാഘോഷങ്ങള്‍ മതിയായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നുവെന്ന് പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്തി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു.
"ഇത് വളരെ നിര്‍ഭാഗ്യകരമാണ്. ഇത് ജനപ്രീതിയുടെ നെഗറ്റീവ് വശമാണ്. ജനങ്ങള്‍ക്ക് അവരുടെ ക്രിക്കറ്റ് താരങ്ങളോട് ഭ്രാന്താണ്. സംഘാടകര്‍ പരിപാടി നന്നായി ആസൂത്രണം ചെയ്യണമായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോടുള്ള എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.