തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം 11 വ​രെ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ന് ക​ത്തു​ന​ൽ​കി.

ക​ര​ട് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട തീ​യ​തി മേ​യ് 27 ആ​യി​രി​ക്കെ അ​തു പ്ര​സി​ദ്ധീ​ക​രി​ച്ച​ത് 31ന് ​അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു. പൊ​തു​ജ​നം ഇ​ത​റി​യു​ന്ന​ത് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ജൂ​ണ്‍ ഒ​ന്നി​നും.

ക​ര​ട് പ​രി​ശോ​ധി​ച്ച് അ​തി​ന്മേ​ലു​ള്ള പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ഏ​ഴു വ​രെ​യാ​ണ്. ഇ​തി​നി​ട​യി​ൽ ഞാ​യ​റും ബ​ക്രീ​ദ് അ​വ​ധി​യും ചേ​ർ​ന്ന് ര​ണ്ടു ദി​വ​സം ന​ഷ്ട​മാ​കും.

ഫ​ല​ത്തി​ൽ അ​ഞ്ചു ദി​വ​സം മാ​ത്ര​മാ​ണ് പ​രാ​തി​ക​ൾ ന​ൽ​കു​വാ​ൻ ല​ഭി​ക്കു​ന്ന​ത്. ക​ര​ട് പ​രി​ശോ​ധി​ച്ച് അ​തി​ന്മേ​ലു​ള്ള പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് പ​ത്തു ദി​വ​സം ല​ഭി​ക്ക​ത്ത​ക്ക​വി​ധം അ​വ​സാ​ന തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.