ജൂണ്‍ 19ന് നിലന്പൂരിൽ പൊതു അവധി
Thursday, June 5, 2025 1:51 AM IST
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിലന്പൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പു ദിവസമായ ജൂണ്‍ 19ന് പൊതു അവധി പ്രഖ്യാപിച്ചു.
നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിനു കീഴിലുള്ള സ്ഥാപനങ്ങൾക്കും ശന്പളത്തോടു കൂടിയ അവധിയായിരിക്കും.
ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അന്നേദിവസം ശന്പളത്തോടു കൂടിയ അവധിയായിരിക്കുമെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.