യുവേഫ നേഷൻസ് ലീഗ്; സ്പെയ്ൻ-ഫ്രാൻസ് സെമി ഇന്ന്
Thursday, June 5, 2025 7:16 AM IST
ബെർലിൻ: യുവേഫ നേഷൻസ് ലീഗിലെ സെമി പോരാട്ടത്തിൽ സ്പെയ്ൻ ഇന്ന് ഫ്രാൻസിനെ നേരിടും. ജർമനിയിലെ സ്റ്റഫ്ഗാർട്ടിലുള്ള എംഎച്ച്പി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 നാണ് മത്സരം. ഒരു തവണ വീതം കിരീടം നേടിയിട്ടുള്ള ഇരു ടീമുകളും രണ്ടാം ഫൈനൽ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. ഫ്രാൻസ് 2021ലും സ്പെയ്ൻ 2023ലുമാണ് കപ്പ് നേടിയത്.
മത്സരത്തിലെ വിജയി ഫൈനലിൽ പോർച്ചുഗലിനെ നേരിടും. ആദ്യ സെമിയിൽ ജർമനിയെ തോൽപ്പിച്ചാണ് പോർച്ചുഗൽ ഫൈനലിൽ കടന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ വിജയം.
ഞായറാഴ്ചയാണ് ഫൈനൽ. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് മത്സരം. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.