വെള്ളിയാഴ്ച അവധിയില്ല; കേരളത്തിൽ ബലി പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി
Thursday, June 5, 2025 1:40 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ ശനിയാഴ്ചത്തേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും. നേരത്തെ, രണ്ട് ദിവസം അവധി വേണമെന്ന് ചില മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല.
അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.