കനത്ത മഴ: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാല യാത്രാ നിരോധനം
Friday, June 13, 2025 11:25 PM IST
കോട്ടയം: ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാല യാത്ര നിരോധിച്ചു. മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ആണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ജൂൺ15 വരെയാണ് നിരോധനം ഏർപ്പെടുത്തുന്നതെന്നും കളക്ടർ അറിയിച്ചു.