മണ്ണാർക്കാട്ട് അങ്കണവാടിയിൽ പാന്പ്
Monday, June 16, 2025 6:50 PM IST
പാലക്കാട്: മണ്ണാർക്കാട് കരിന്പ പള്ളിപ്പടി അങ്കണവാടിയിൽ പാന്പ്. വൈകുന്നേരം മൂന്നോടെ അധ്യാപികയാണ് അങ്കണവാടിയുടെ മേൽക്കൂരയിൽ പാന്പിനെ കണ്ടത്.
മഴ അവധി കാരണം വിദ്യാർഥികളില്ലാത്തതിനാൽ അപകടം ഒഴിവായി. സമീപത്തെ മുളങ്കൂട്ടത്തിലൂടെ പാന്പ് കയറിയതാവാമെന്നാണ് നിഗമനം.
പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിട്ടും മുളങ്കൂട്ടം വെട്ടിയില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.