അ​ഹ​മ്മ​ദാ​ബാ​ദ്: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ൽ നി​ന്ന് വി​ശ്വാ​സ് കു​മാ​ര്‍ എ​ന്ന യാ​ത്ര​ക്കാ​ര​ന്‍ ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്ത്. വെ​ളു​ത്ത ടീ ​ഷ​ർ​ട്ട് ധ​രി​ച്ചി​രി​ക്കു​ന്ന വി​ശ്വാ​സ് കു​മാ​ർ മൊ​ബൈ​ൽ ഫോ​ണു​മാ​യി അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്ന് പു​റ​ത്തേ​ക്ക് ന​ട​ന്നു​വ​രു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്.

വി​മാ​ന​ത്തി​ലെ 11 എ ​ന​മ്പ​ർ സീ​റ്റി​ലാ​യി​രു​ന്നു വി​ശ്വാ​സ് കു​മാ​ർ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. വി​മാ​നം ത​ക​ർ​ന്നു​വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​ഗ്നി​ഗോ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് വി​ശ്വാ​സ്കു​മാ​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ന​ട​ന്നെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തെ ഒ​രാ​ൾ കൈ​യി​ൽ പി​ടി​ച്ചു​കൊ​ണ്ടു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.‌‌

അ​ഹ​മ്മ​ദാ​ബാ​ദി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ശ്വാ​സ്കു​മാ​റി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് റോ​ഡി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.