പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി​വി​ട്ട​തി​നു പി​ന്നാ​ലെ പാ​ല​ക്കാ​ട് കോ​ട്ടാ​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചെ​ടു​ത്തു. കോ​ട്ടാ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​കു​മാ​റും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ചേ​ർ​ന്നാ​ണ് പോ​ലീ​സ് പൂ​ട്ടി​യ ഓ​ഫീ​സി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു ക​യ​റി​യ​ത്.

കോ​ൺ​ഗ്ര​സ് കൊ​ടി​മ​രം ക​ട്ട൪ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റി​യ ശേ​ഷം സി​പി​എം പ​താ​ക​യും ഫ്ല​ക്സും സ്ഥാ​പി​ച്ചു. മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചു​വ​പ്പ് പെ​യി​ന്‍റ​ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഓ​ഫീ​സ് പൂ​ട്ടി​യി​രു​ന്നു.

പാ​ർ​ട്ടി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട​ക കെ​ട്ടി​ട​ത്തി​ന്‍റെ ക​രാ​ർ ത​ന്‍റെ പേ​രി​ലാ​ണെ​ന്നും താ​ൻ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ഓ​ഫീ​സാ​യി കെ​ട്ടി​ട​ത്തെ മാ​റ്റു​മെ​ന്നും മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ 72 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി ഓ​ഫീ​സ് സി​പി​എ​മ്മി​ന് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.