ശുഭാംശു ശുക്ലയുടെ യാത്രയിൽ വീണ്ടും അനിശ്ചിതത്വം
Thursday, June 19, 2025 9:56 PM IST
ന്യൂഡൽഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ വീണ്ടും നീട്ടി. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം.
ജൂൺ 22ന് ഉച്ചയ്ക്ക് 1.12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാൽ ആക്സിയം 4 ദൗത്യം ജൂൺ 22നും നടക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്.
ദൗത്യം ജൂൺ 25ന് നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഏഴാമത്തെ തവണയാണ് ദൗത്യം മാറ്റിവെയ്ക്കുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റീനിൽ തുടരുകയാണ്. റോക്കറ്റ്, വിക്ഷേപണത്തറയിൽ നിന്ന് ഇത് വരെ മാറ്റിയിട്ടുമില്ല.