കോഴിക്കോട്ട് ബൈക്ക് അപകടം; ഒരാൾ മരിച്ചു
Thursday, June 19, 2025 11:44 PM IST
കോഴിക്കോട്: ഈങ്ങാപ്പുഴ കാക്കവയലിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു. കണ്ണപ്പൻക്കുണ്ട് സ്വദേശി വിഷ്ണുവാണ് മരിച്ചത്.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിനീത്, ബബ്ലു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാൾ അതിഥി തൊഴിലാളിയാണ്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം.