ബം​ഗ​ളൂ​രു: ബ​ന്ദി​പ്പൂ​രി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി മ​രി​ച്ചു. ഗു​ണ്ട​ൽ​പേ​ട്ട് താ​ലൂ​ക്കി​ലെ ദേ​ശി​പു​ര കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഹാ​ദി​യ പു​ട്ട​മ്മ​യാ​ണ് (36) മ​രി​ച്ച​ത്. ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ൽ ബ​ന്ദി​പ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഓം​കാ​ർ വ​ന​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ ദേ​ശി​പു​ര കോ​ള​നി​യി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ആ​ടു​ക​ളെ മേ​യ്ക്കു​ന്ന​തി​നി​ടെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​ടു​വ യു​വ​തി​യു​ടെ മേ​ൽ ചാ​ടി​വീ​ണു. പു​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലും ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി അ​പ്ര​ത്യ​ക്ഷ​യാ​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി.