കെഎസ്ആർടിസി ലാൻഡ് ഫോൺ ഉപേക്ഷിക്കുന്നു; ജൂലൈ ഒന്ന് മുതൽ മൊബൈൽ
Friday, June 20, 2025 3:09 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ലാൻഡ് ഫോൺ ഉപേക്ഷിക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാനാണ് നിർദ്ദേശം.
യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ ഒന്ന് മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം.