പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ടു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.15നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ജെ & ​ജെ ഫാ​ൻ​സി സ്റ്റോ​ർ, ഒ​ലീ​വ് ബേ​ക്ക​റി എ​ന്നീ ക​ട​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ മു​ൻ ഭാ​ഗം തീ​പി​ടി​ത്ത​ത്തി​ൽ ഉ​രു​കി പോ​യി. ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ ​അ​ണ​ച്ചു.

ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. തീ ​മ​റ്റു ക​ട​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.