കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്ക്
Friday, June 20, 2025 4:56 PM IST
പയ്യോളി: കണ്ണൂരിൽ നന്തി മേൽപ്പാലത്തിൽവച്ച് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അപകടം.
കോഴിക്കോട്ട്നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ബസിലേയ്ക്ക് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ബസ് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ബസുകളുടേയും മുൻവശം തകർന്നു.
പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ആറ് പേരെ കൊയിലാണ്ടി സർക്കാർ ആശുപത്രിയിലും 50 പേരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.