വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു
Friday, June 20, 2025 9:18 PM IST
തൃശൂര്‍: തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. സഹോദരങ്ങൾക്കൊപ്പം വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ പുലി പിടിച്ചത്.
ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.