ഇസ്രയേൽ-ഇറാൻ സംഘർഷം: ഇറാനിലെ ആണവകേന്ദ്രങ്ങളെ ആക്രമിച്ച് യുഎസ്
Sunday, June 22, 2025 6:04 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാനിലെ ആണവകേന്ദ്രങ്ങളെ ആക്രമിച്ച് യുഎസ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലായിരുന്നു യുഎസ് ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ തങ്ങൾ വളരെ വിജയകരമായി ആക്രമണം പൂർത്തിയാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ആക്രമണത്തിനുശേഷം എല്ലാ യുദ്ധവിമാനങ്ങളും മടങ്ങിയെന്നും ട്രംപ് സോഷ്യൽ മീഡിയായിൽ കുറിച്ചു.
ബോംബ് ആക്രമണത്തിനുശേഷം എല്ലാ വിമാനങ്ങളും യുഎസിലേക്കുള്ള മടക്കയാത്രയിലാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇറാനെതിരായ യുഎസ് ആക്രമണങ്ങളിൽ ബി2 ബോംബറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള ബി-2 ബോംബർ വിമാനങ്ങളാണ് ഇറാനിൽ ആക്രമണം നടത്തിയത്.