ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ്; തെളിവില്ലെന്ന് പോലീസ്
Sunday, June 22, 2025 11:13 AM IST
തിരുവനന്തപുരം : നടൻ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു. നടനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.
തിരുവനന്തപുരത്തെ ഗീത് ഹോട്ടലിൽ വെച്ച് ദുരനുഭവം നേരിട്ടുവെന്ന് മൊഴി നല്കിയ നടി സിനിമയുമായി ബന്ധപ്പെട്ട ചിലരുടെ പേരുകളും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ നടിയുടെ മൊഴിക്കപ്പുറം ഒരു തെളിവും കണ്ടെത്താനായില്ലെന്ന് പോലീസ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിലൽ സമര്‍പ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു.