തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് യു​പി​എ​സ്‌​സി ക​ട​ക്കു​ന്നു. ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള യു​പി​എ​സ്‌​സി യോ​ഗം 26ന് ​ഡ​ല്‍​ഹി​യി​ല്‍ ചേ​രും.

യു​പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, ചീ​ഫ്‌​സെ​ക്ര​ട്ട​റി, കേ​ന്ദ്ര​സേ​ന​ക​ളി​ലൊ​ന്നി​ന്‍റെ മേ​ധാ​വി എ​ന്നി​വ​രു​ൾ​പ്പെ​ട്ട സ​മി​തി​യാ​ണ് മൂ​ന്നു പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ക.

തു​ട​ർ​ന്ന് പ​ട്ടി​ക സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​മാ​റും. ഇ​തി​ലൊ​രാ​ളെ സം​സ്ഥാ​ന സ​ര്‍​ക്കാ​ർ പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ക്കും. നി​ല​വി​ലെ പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബി​ന്‍റെ കാ​ലാ​വ​ധി 30ന് ​അവസാനിക്കും.