പുതിയ പോലീസ് മേധാവി; യുപിഎസ്സി യോഗം 26ന്
Sunday, June 22, 2025 3:06 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് യുപിഎസ്സി കടക്കുന്നു. ചുരുക്കപ്പട്ടിക തയാറാക്കാനുള്ള യുപിഎസ്സി യോഗം 26ന് ഡല്‍ഹിയില്‍ ചേരും.
യുപിഎസ്സി ചെയര്മാന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുൾപ്പെട്ട സമിതിയാണ് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കുക.
തുടർന്ന് പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും. ഇതിലൊരാളെ സംസ്ഥാന സര്‍ക്കാർ പോലീസ് മേധാവിയായി നിയമിക്കും. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 30ന് അവസാനിക്കും.