ആനക്കൊമ്പ് വിൽപ്പന; അഞ്ച് പേർ പിടിയിൽ
Sunday, June 22, 2025 3:34 PM IST
വാല്‍പ്പാറ: വിൽപ്പനയ്ക്കായി എത്തിച്ച ആനക്കൊമ്പുമായി അഞ്ച് പേരെ തമിഴ്നാട് വനംവകുപ്പ് അറസ്റ്റ് ചെയ്തു. തായ്മുടി എസ്റ്റേറ്റിലെ മണികണ്ഠൻ (47), എസ്റ്റേറ്റിലെ താത്കാലിക ജീവനക്കാരായ പ്രേമദാസ് (29), റാമർ (35), ബ്രോക്കർമാരായ രാജ, ദേവബാല എന്നിവരാണ് പിടിയിലായത്.
വാൽപ്പാറ അയ്യർവാടി എസ്റ്റേറ്റിനു സമീപത്തു നിന്ന് അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തുവരുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മണികണ്ഠൻ 2021ൽ സമാനമായ കേസിൽ പ്രതിയാണ്.
ഇവർ സഞ്ചരിച്ച കാറും വനംവകുപ്പ് അധികൃതർ പിടിച്ചെടുത്തു. പ്രതികൾക്ക് എവിടെ നിന്ന് ആനക്കൊമ്പ് ലഭിച്ചുവെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.